ADVERTISEMENT

തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ ഉന്നയിച്ച 10 ചോദ്യങ്ങൾ: 

1. സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തു കൊണ്ട്? 

2. സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാട്ടു നിന്ന് വിജിലൻസ് കസ്റ്റഡിയിൽ എടുത്തതും ഫോൺ കസ്റ്റഡിയിലെടുത്തതും ഏതു ചട്ടപ്രകാരം? 

3. സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പേരിൽ കേസെടുക്കാൻ എന്താണു കാരണം? രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? 

4. സ്വപ്നയുടെ മൊഴി പോലെ തന്നെയുള്ള വെളിപ്പെടുത്തലാണ് എം.ശിവശങ്കർ പുസ്തകമെഴുതി നടത്തിയത്. അതിൽ ഇത്തരം കേസെടുക്കാതിരുന്നത് എന്തു കൊണ്ട്? 

5. ഷാജ് കിരണും വ്യവസായി ഇബ്രാഹിമും ആരാണ്? അവർക്ക് കേസിലെ താൽപര്യം എന്ത്? 

6. എന്തു കൊണ്ട് ഷാജ് കിരണിനെ മൊബൈലുമായി ചെന്നൈയിലേക്കു രക്ഷപ്പെടാൻ കേരള പൊലീസ് അനുവദിച്ചു? പൊലീസിൽ അയാൾക്ക് ഇത്രയും സ്വാധീനം എങ്ങനെ ഉണ്ടായി? 

7. വിജിലൻസ് മേധാവിയായിരുന്ന എം.ആർ.അജിത്കുമാറിന് ഷാജ് കിരണുമായി എന്താണു ബന്ധം? അജിത്കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതും പ്രത്യേക എക്സ് കേഡർ തസ്തിക സൃഷ്ടിച്ചു നിയമനം നൽകിയതും എന്തിന്? 

8. വിദേശ സന്ദർശനത്തിനു പോയപ്പോൾ ബാഗ് മറന്നതായി ശിവശങ്കറിന്റെ മൊഴി ഉണ്ട്. എന്നാൽ, ഇല്ലെന്നു മുഖ്യമന്ത്രി പറയുന്നത് എങ്ങനെ? 

9. സിപിഎം സംസ്ഥാന സെക്രട്ടറിക്കായി യുഎസിലേക്കു ഫണ്ട് കൈമാറി എന്ന ആരോപണത്തിൽ എന്തു കൊണ്ട് നടപടി എടുത്തില്ല? 

10. പുസ്തകം എഴുതിയതിന് ഡിജിപി ആയിരുന്ന ജേക്കബ് തോമസിന് എതിരെ സർവീസ് ചട്ടലംഘനത്തിന് കേസെടുത്തപ്പോൾ എന്തു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി എം.ശിവശങ്കറിന് എതിരെ കേസെടുത്തില്ല?

English Summary: Shafi Parambil 10 questions to Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com