ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ആഭ്യന്തര സംവിധാനമോ അധികാരമോ ഇല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിചാരണക്കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേന്ദ്രസർക്കാരിനു വേണ്ടി കേസുകൾ അന്വേഷിക്കാൻ മാത്രം ചുമതലപ്പെട്ട ഏജൻസിയാണ് ഇഡി. അന്വേഷണത്തിന്റെ ഭാഗമായി സുരക്ഷാ പ്രശ്നങ്ങൾ ഉരുത്തിരിയുമ്പോൾ സംസ്ഥാന പൊലീസിനെ ആശ്രയിക്കുന്നതാണു പതിവു രീതിയെന്നും സ്വപ്നയുടെ ഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇഡി ബോധിപ്പിച്ചു. സ്വപ്നയുടെ ഹർജിയിൽ കേന്ദ്രസർക്കാർ കക്ഷിയല്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. 

കേരള പൊലീസിനെയും സംസ്ഥാന സർക്കാരിനെയും വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടിയാണു സ്വപ്ന സുരേഷ് കേന്ദ്ര ഏജൻസിയുടെ സുരക്ഷ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഹർജിയിൽ ജൂലൈ 8നു കോടതി വിധി പറയും. കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മജിസ്ട്രേട്ട് കോടതി മുൻപാകെ രഹസ്യമൊഴി നൽകിയ ശേഷമാണു ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന കേന്ദ്ര ഏജൻസിയുടെ സുരക്ഷ ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചത്. 

English Summary: Can't give Swapna Suresh security, ED informs court

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com