‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി’; വീണയ്ക്കെതിരായ ആരോപണത്തെപ്പറ്റി റിയാസ്

1248-mohammed-riyas
മന്ത്രി പി.എ.മുഹമ്മദ് റിയാസ്
SHARE

തിരുവനന്തപുരം∙‘‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി. അത്രയേ എനിക്കു പറയാനുള്ളൂ’’– മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണങ്ങ‍ളോട് വീ‍ണയുടെ ഭർത്താവു കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇതായിരുന്നു. ആരോപണത്തിനു ഡിജിറ്റൽ തെളിവുമായി കുഴൽനാടൻ മുന്നോട്ടു വരുന്നതിനു മുൻപായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

കേരളത്തിൽ യുഡിഎഫ് തുടർ പ്രതിപക്ഷമാകാനുളള ഒരുപാടു കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാ‍രണങ്ങളാണെന്നു റിയാസ് പറഞ്ഞു. അതെല്ലാം പഴയ‍താണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഇതൊക്കെ ഉയർന്നു വന്നിരുന്നു. അവ ജനം തള്ളി‍യതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയം. താൻ മത്സരിച്ച ബേപ്പൂരിൽ ഇത്തരം പ്രചാ‍രണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. പക്ഷേ ചരിത്ര വിജയമാണു ബേപ്പൂരിലുണ്ടായത്.

മാത്യു കുഴൽനാ‍ടനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ: ‘‘അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തിൽ ഒരാൾക്കു പറഞ്ഞ കാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്നു പറയാൻ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുൽഖർ എന്ന് ഒരിക്കൽ പറയും. ദുൽഖറിന്റെ വാപ്പയാണു മമ്മൂട്ടിയെന്നു പിന്നീടു പറയും’’.

English Summary: Minister Mohammed Riyas denies allegations against Veena Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS