ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കായി കഴിഞ്ഞ മേയ് വരെ 48.23 കോടി രൂപ ചെലവിട്ടെന്നും ഇതിൽ 20.83 കോടി രൂപ കൺസൽറ്റൻസി ഫീസാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

കൺസൽറ്റൻസി ഫീസ് കഴിഞ്ഞാൽ ഏറ്റവുമധികം തുക ചെലവിട്ടതു ഭൂമിയേറ്റെടുക്കലിനു ജില്ലകളിൽ ഓഫിസ് തുറക്കാനാണ്. 20.5 കോടി രൂപ ചെലവായി. ലിഡാർ സർവേയ്ക്ക് 2.09 കോടിയും സ്റ്റേഷനുകളുടെ രൂപകൽപന വരയ്ക്കാൻ 10.58 ലക്ഷവും സിആർസെഡ് മാപ്പിങ്ങിനു 24.7 ലക്ഷവും കണ്ടൽക്കാട് പരിപാലന പദ്ധതിക്ക് 15.8 ലക്ഷവും ചെലവായെന്നും പി.കെ.ബഷീറിന്റെ ചോദ്യത്തിനു രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com