ADVERTISEMENT

വണ്ടൂർ (മലപ്പുറം) ∙ സിപിഎമ്മും ബിജെപിയും തമ്മിൽ പരസ്പര ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി എംപി. തന്നെ 5 മണിക്കൂർ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു ദിവസംപോലും ചോദ്യം ചെയ്തില്ല. രാജ്യത്ത് ബിജെപിയെ എതിർക്കുന്നവർക്കു മുഴുവൻ ഇഡിയെ നേരിടേണ്ടി വരുമ്പോഴും കേരള മുഖ്യമന്ത്രിയെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യംചെയ്യാത്തത് ഈ ധാരണ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിർക്കുന്നതുകൊണ്ട് തന്നെ 5 ദിവസം ചോദ്യം ചെയ്തത് ബഹുമതിയായി കാണുന്നു. അത് ഇനി പലതവണയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ ഓഫിസ് ആക്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

English Summary: Buffer zone: Rahul Gandhi slams Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com