എംഎൽഎ പങ്കെടുത്ത പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം: പൊലീസ് കേസെടുത്തില്ല

HIGHLIGHTS
  • ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനു മാത്രമാണ് കേസ്
H-Salam-ambalappuzha
എച്ച്. സലാം
SHARE

ആലപ്പുഴ ∙ എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ നടന്ന സിപിഎം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിന്റെ പേരിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. ‘ഇരുളിൻ മറയെ കൂട്ടുപിടിച്ച്, പ്രസ്ഥാനത്തിന് നേരെ വന്നാൽ, ആ കാൽ വെട്ടും, ആ കൈ വെട്ടും, ആ തല വെട്ടി ചെങ്കൊടി നാട്ടും’ എന്ന മുദ്രാവാക്യമാണ് പ്രകടനത്തിൽ മുഴങ്ങിയത്. പ്രകടനത്തിന്റെ ലൈവ് എംഎൽഎ തന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ തകർത്തതും രാജീവ് ഗാന്ധി സ്മൃതി മണ്ഡപം ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. രാത്രി വൈകി നടന്ന സംഭവമായതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്. ആലപ്പുഴ വഴിച്ചേരിയിലും വെള്ളക്കിണർ ജംക്‌ഷനിലുമാണ് ആക്രമണമുണ്ടായത്. എകെജി സെന്ററിനു നേർക്ക് ബോംബേറുണ്ടായതിനെത്തുടർന്ന് രാത്രി വൈകി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. 

English Summary: No case in provocative slogan issue 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS