ADVERTISEMENT

വരാപ്പുഴ (കൊച്ചി) ∙ വിവാദമായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൂനമ്മാവിനു സമീപം വാടക ഫ്ലാറ്റിലേക്കു താമസം മാറുന്നു. മേസ്തിരിപ്പടിക്കു സമീപമുള്ള ഫ്ലാറ്റിലേക്കു രണ്ടു ദിവസത്തിനകം താമസം മാറാനാണ് ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണു എറണാകുളം ജില്ലയിലേക്കു താമസം മാറുന്നതെന്നു സ്വപ്നയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതു കൊച്ചിയിലേക്കാണ്. നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്. ഓരോ തവണയും പാലക്കാട്ടു നിന്ന് എത്താൻ ആരോഗ്യപ്രശ്നങ്ങൾ സ്വപ്നയ്ക്കു തടസ്സമാകുന്നുണ്ട്. വരാപ്പുഴ തിരുമുപ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് വാടകയ്ക്കെടുത്തത്. കരാർ നടപടികൾ പൂർത്തിയാക്കിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

English Summary: Swapna Suresh took house at varapuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com