ലക്ഷദ്വീപിൽ കടൽക്ഷോഭം; ജനം ഒറ്റപ്പെട്ട നിലയിൽ

sea
ഫയൽ ചിത്രം
SHARE

കൊച്ചി∙ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ശക്തമായ കടൽക്ഷോഭം. ആന്ത്രോത്ത് ദ്വീപിലുണ്ടായ കൊടുങ്കാറ്റിൽ വീടുകളും ഓഫിസുകളും പള്ളിയും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചു. ആന്ത്രോത്ത് ഡപ്യൂട്ടി കലക്ടറുടെ മേൽനോട്ടത്തിൽ പൊലീസും നാട്ടുകാരും സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും ശക്തമായ കടലാക്രമണമാണ്. കിഴക്കൻ ജെട്ടിയിൽ ഉയർന്നുവന്ന കൂറ്റൻ തിരമാലകൾ കടൽപ്പാറകളുടെ വലിയ കഷണങ്ങൾ കരയിലേക്ക് അടിച്ചു കയറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായി കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

ഇന്നും നാളെയും ലക്ഷദ്വീപ് തീരത്തു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

English Summary: Flood in Lakshadweep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.