ചെങ്കൊടിയിവിടെ കാവിയാകുന്നു: സതീശൻ

1248-vd-satheesan
SHARE

തൃശൂർ ∙ കേരളത്തിൽ ചെങ്കൊടിയുടെ നിറം മാറിമാറി കാവിയായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുക, രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യുക, കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാർച്ചുകളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എകെജി സെന്ററിന്റെ ആക്രമണം കണ്ടെത്താൻ സിസിടിവി പരിശോധിക്കുന്ന അന്വേഷണ സംഘം എന്തുകൊണ്ടാണ് ക്ലിഫ് ഹൗസിലെ സിസിടിവി വിവരങ്ങൾ എടുക്കാത്തതെന്ന് സതീശൻ ചോദിച്ചു. എകെജി സെന്റർ ഭൂമികുലുക്കത്തിലെന്ന പോലെ കുലുങ്ങി എന്നു പറഞ്ഞ പി.കെ.ശ്രീമതി അപഹാസ്യയായിരിക്കുകയാണ്. പടക്കം വീണാൽ കുലുങ്ങുന്ന കെട്ടിടമാണോ പാർട്ടിയുടേത്.

എറണാകുളത്ത് യുഡിഎഫ് മാർച്ചിൽ ബാരിക്കേഡ് മറിച്ചിട്ടു മുന്നേറാൻ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതു സംഘർഷത്തിനിടയാക്കി. ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്.

English Summary: V.D. Satheesan statement about CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS