ADVERTISEMENT

തിരുവനന്തപുരം∙ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം.

കരാർ ലംഘിക്കുന്ന തരത്തിൽ ചില സ്വകാര്യ ആശുപത്രികൾ പെരുമാറുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. കരാർ പ്രകാരം നൽകാമെന്നേറ്റ ചികിത്സകൾ നിഷേധിക്കുക, രോഗികളിൽ നിന്ന് ഉയർന്ന നിരക്ക് ഇൗടാക്കുക, കരാർ ഒപ്പിട്ട ശേഷം പിന്മാറുക എന്നിവയാണു പ്രധാനമായും ശ്രദ്ധയിൽപെട്ട പരാതികളെന്നും യോഗം വിലയിരുത്തി. ഇൗ ആശുപത്രികളുമായി ആശയവിനിമയം നടത്താൻ ഇൻഷുറൻസ് കമ്പനി പ്രതിനിധികളോടു മന്ത്രി നിർദേശിച്ചു. എന്നിട്ടും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ തലത്തിൽ ഇടപെടും.

കരാർ ലംഘനം നടത്തുന്ന ആശുപത്രികൾക്കെതിരെ സ്വീകരിക്കാൻ കഴിയുന്ന നടപടികളെക്കുറിച്ചും ധനവകുപ്പ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ മെഡിസെപ് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് യോഗത്തെ അറിയിച്ചു. ധന, ആരോഗ്യ വകുപ്പു സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

Content Highlight: Medisep Insurance Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com