പന്നി, പന്നിമാംസം കൊണ്ടുവരാൻ താൽക്കാലിക വിലക്ക്
Mail This Article
×
തിരുവനന്തപുരം ∙ പന്നി, പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവ സംസ്ഥാനത്തുനിന്നു പുറത്തേക്കു കൊണ്ടുപോകുന്നതും സംസ്ഥാനത്തേക്കു കൊണ്ടുവരുന്നതും ഒരു മാസത്തേക്കു നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കൻ സ്വൈൻ ഫീവർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. കേരളത്തിൽ രോഗം ബാധിക്കാത്തതിനാൽ സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങൾ ബാധകമല്ല. മനുഷ്യരിലോ, പന്നികൾ ഒഴികെയുള്ള മറ്റു ജന്തുവർഗങ്ങളിലോ ഈ രോഗം ഉണ്ടാകില്ല.
English Summary: Temporary ban for importing pork
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.