ADVERTISEMENT

തോന്നയ്ക്കൽ (തിരുവനന്തപുരം ) ∙ ഇന്നത്തെ കാലത്താണ് കുമാരനാശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാന വർഗത്തിൽപ്പെട്ടവർക്ക് മാനുഷികത മൗലികാവകാശമാണെന്ന് മലയാള സാഹിത്യത്തിൽ ആദ്യം ഉദ്ബോധിപ്പിച്ചത് ആശാന്റെ കവിതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിൽപി കാനായി കുഞ്ഞിരാമൻ നിർമിച്ച കാവ്യശില്പത്തിന്റെ സമർപ്പണവും ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും ജയന്തി സ്മരണികയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.

English Summary: Kumaranasan 150th Birth Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com