കേന്ദ്രത്തിനെതിരെ സമരത്തിന് എൽഡിഎഫ്; വിപുലമായ സ്വാതന്ത്ര്യദിനാഘോഷത്തിനും മുന്നണി

EP Jayarajan
ഇ.പി. ജയരാജൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും നടപടികൾക്കും എതിരെ ഓഗസ്റ്റ് 10ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനും മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫിസുകൾക്കും മുന്നിൽ ധർണ നടത്തും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് കിഫ്ബിയെയും കേരള വികസനത്തെയും തകർക്കാനുളള നീക്കത്തിലും സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നയത്തിലും നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് സമരം എന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ഇടതുമുന്നണി വിപുലമായി ആഘോഷിക്കും. സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 10 ന് ആഘോഷപരിപാടികൾ സംഘടിപ്പിക്കും. എൽഡിഎഫിലെ പാർട്ടികളുടെ ഓഫിസുകൾ അലങ്കരിക്കുകയും സ്വാതന്ത്ര്യസമര പ്രതിജ്ഞ എടുക്കുകയും ചെയ്യും.

സ്വാതന്ത്ര്യ സമരവുമായി അഭേദ്യ ബന്ധമുള്ള കോഴഞ്ചേരി (ഓഗസ്റ്റ് 12), വൈക്കം (13), കോഴിക്കോട് കടപ്പുറം (14) എന്നിവിടങ്ങളിൽ അതിനു മുന്നോടിയായി ആഘോഷപരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും ചെയ്യാത്ത ചില സംഘടനകൾ അതിന്റെ വക്താക്കളായി രംഗത്തു വരുമ്പോൾ ഇതു ജനങ്ങളുടെ ആഘോഷമാക്കി മാറ്റണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് പരിപാടികൾ നിശ്ചയിച്ചതെന്ന് കൺവീനർ പറഞ്ഞു.

English Summary: LDF decision to protest against central government policies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}