ADVERTISEMENT

തിരുവനന്തപുരം ∙ വട്ടിയൂർക്കാവിൽ സിപിഎം ഓഫിസ് തല്ലിത്തകർത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവം പാർട്ടി കമ്മിഷൻ അന്വേഷിക്കാനും തീരുമാനിച്ചു. 

വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായ രാജീവ്, നിയാസ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

സമൂഹ മാധ്യമത്തിലെ പോസ്റ്റ് ചെയ്ത കുറിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രാജീവ്, നിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി മേലത്തുമേലെ ബ്രാഞ്ച് ഓഫിസ് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ സിപിഎം പ്രവർത്തകന് പരുക്കേറ്റിരുന്നു. ഓഫിസിലെ ടിവിയും ഫർണിച്ചറും തല്ലിത്തകർത്തു. ഇഎംഎസിന്റെ ചിത്രവും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. 

അക്രമ സംഭവം പുറത്ത് എത്തിയതോടെ ഒത്തു തീർപ്പ് ശ്രമങ്ങളും ആരംഭിച്ചു. വിവാദം തണുപ്പിക്കാനായാണു രണ്ടു പേരെ സസ്പെൻഡ് ചെയ്തത്. അക്രമത്തെ തുടർന്ന് ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. സംഭവം കൂടുതൽ പ്രശ്നങ്ങളിലേക്കു പോകാതെ അവസാനിപ്പിക്കാനാണ് പാർട്ടിതല തീരുമാനം.

English Summary: Two DYFI leaders suspended over Vattiyoorkavu CPM office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com