ADVERTISEMENT

ചങ്ങരംകുളം (മലപ്പുറം) ∙ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ സഹോദരനെ രക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീട്ടിലെ സിസിടിവി ദൃശ്യം കുടുംബ ഗ്രൂപ്പിലിട്ടതാണ് വൈറലായത്. ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖ് (32) കാൽവഴുതി വീഴുമ്പോൾ മുകളിലേക്ക് പൈപ്പിൽ വെള്ളം എത്തിച്ചു കൊടുക്കുകയായിരുന്നു സഹോദരൻ സാദിഖ്.

ഷഫീഖ് കാൽതെറ്റി താഴേക്കുവീഴുന്നത് കണ്ട സാദിഖ് പൈപ്പ് വലിച്ചെറിഞ്ഞ് ഓടിയെത്തി അനുജനെ കൈകളിൽ താങ്ങുകയായിരുന്നു. ഇരുവരും താഴെ വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സാദിഖിന്റെ സമയോചിത ഇടപെടൽ സഹോദരന്റെ ജീവൻ രക്ഷിച്ചത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

English Summary: Brother miraculously saves younger brother from fall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com