ADVERTISEMENT

തൃശൂർ ∙ യുഎഇയിൽ നിന്നു നാട്ടിലെത്തി ചികിത്സയ്ക്കിടെ യുവാവു മരിച്ചതു മങ്കിപോക്സ് മൂലമെന്നു സ്ഥിരീകരണം. രാജ്യത്തു മങ്കിപോക്സ് ബാധിച്ചുള്ള ആദ്യ മരണമാണിത്. ചാവക്കാട് പുന്നയൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണു 30നു മരിച്ചത്. കബറടക്കം അന്നുരാത്രി തന്നെ സുരക്ഷാ മുൻകരുതലോടെ നടത്തിയിരുന്നു. യുവാവ‍ുമായി സമ്പർക്കത്തിലേ‍ർപ്പെട്ട 21 പേർ നിരീക്ഷണത്തിലാണ്. ആർക്കും രോഗലക്ഷണങ്ങളില്ല. 

കഴിഞ്ഞ 21ന് ആണ് യുവാവു നാട്ടിലെത്തിയത്. യുഎഇയിൽനിന്നു പുറപ്പെടുന്നതിനു മുൻപു നടത്തിയ പരിശോധനയിൽ മങ്കിപോക്സ് ആണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. കഴലവീക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ 27നു ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നില ഗുരുതരമായതോടെ 28നു പുലർച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 30ന് ഉച്ചയോടെ മരിച്ചു. 

English Summary: Suspected monkeypox case: 15 people in contact list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com