ADVERTISEMENT

കോട്ടയം ∙ ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ അബോൺ കിറ്റ് ഉപയോഗിച്ചുള്ള ഉമിനീർ പരിശോധനയിലൂടെ കണ്ടെത്താൻ സംസ്ഥാന എക്സൈസ് വകുപ്പ് തീരുമാനമെടുത്തതിലൂടെ വിജയിക്കുന്നത് കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എൻ.രാമചന്ദ്രന്റെ ഇടപെടൽ. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു സംബന്ധിച്ച് മുൻപ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത് രാമചന്ദ്രനാണ്. അദ്ദേഹം എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്നു കോടതി സ്വമേധയാ കേസെടുത്തത്.

ലഹരിമരുന്നുകളുടെ ഉപയോഗം കണ്ടുപിടിക്കുന്നതിനുള്ള ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റുകൾ വ്യാപകമാക്കണമെന്നായിരുന്നു രാമചന്ദ്രന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങൾ ലഹരിമരുന്നു പരിശോധനാ കിറ്റ് വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കിറ്റിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ നർകോട്ടിക് വിമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്നും രാമചന്ദ്രൻ പറയുന്നു.

English Summary: Abon kit for drug test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com