ADVERTISEMENT

തിരുവനന്തപുരം∙ പൗര സമൂഹത്തിൽ ഉയർന്ന വികാരവും എതിർപ്പും കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ പദവിയിൽ നിന്ന് ഒഴിവാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 

‘ദേശാഭിമാനി’ലേഖനത്തിലാണ് ഈ വിശദീകരണം. പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ശ്രീറാമിനെ നിയമം നിർബന്ധിച്ചതു മൂലമാണ് സർവീസിൽ തിരിച്ചെടുത്തതെന്നു കോടിയേരി പറഞ്ഞു. സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി കലക്ടറാക്കി. സർക്കാരിന്റെ തീരുമാനത്തോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടു സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുത ഇല്ല. എന്നാൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെ ഉളള സമര കോലാഹലങ്ങൾക്കു മുന്നിൽ മുട്ടുമടക്കില്ല. മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തുന്ന കരിങ്കൊടി പ്രകടനം അങ്ങനെ ഉള്ളതാണ്. അദ്ദേഹത്തെ വിമാനത്തിലോ കാറിലോ സഞ്ചരിക്കാൻ സമ്മതിക്കില്ല എന്ന രീതി ക്ഷമ പരീക്ഷിക്കലും ലക്ഷ്മണ രേഖ ലംഘിക്കലുമാണ്–: കോടിയേരി പറഞ്ഞു. 

English Summary: 'Sri Ram was replaced by considering the sentiments of the people'; Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com