ജി.പ്രതാപവർമ തമ്പാൻ അന്തരിച്ചു

G Prathapa Varma Thampan | File Photo: Manorama
ജി. പ്രതാപവർമ തമ്പാൻ
SHARE

കൊല്ലം ∙ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഡോ. ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. ഇന്നലെ രാത്രി വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. സംസ്കാരം ഇന്നു വൈകിട്ട് 4നു കുടുംബവീടായ പേരൂർ മുല്ലവനം വീട്ടുവളപ്പിൽ.

2001ൽ ചാത്തന്നൂരിൽ നിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1991ൽ ആർഎസ്പി നേതാവ് ബേബി ജോൺ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ എതിരാളിയായി കോൺഗ്രസ് കണ്ടെത്തിയതു കന്നിക്കാരനായ തമ്പാനെയായിരുന്നു. 2012 മുതൽ 2014 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. എംഎ, എൽഎൽബി ബിരുദവും പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും നേടിയ തമ്പാൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ പുനർ നിർമാണത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്. ഭാര്യ: ദീപ. മക്കൾ: ചൈത്ര (യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി), ഗോകുൽ. 

English Summary: G Prathapa Varma Thampan passed away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}