നെടുമ്പാശേരി∙ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ചു. മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുൻപിലുളള വലിയ കുഴയിൽ വീണാണ് അപകടം. ഇവിടെ കുഴിക്ക് രണ്ടടിയോളം താഴ്ചയുണ്ട്. ആഴ്ചകളായി ഈ കുഴി ഭീകരാവസ്ഥയിൽ തുടരുകയാണ്. അങ്കമാലി ബദരിയ ഹോട്ടലിലെ കാഷ്യർ ആയ ഹാഷിം ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.
Content Highlight: Road Accident, Street gutter