‘മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം’; സ്റ്റാലിനോട് പിണറായി

1248-mullaperiyar
SHARE

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു സുരക്ഷിത നിലയിലേക്കു കുറച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഡാമിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്, ഒഴുകിയെത്തുന്ന വെള്ളത്തെക്കാൾ കൂടുതലാണെന്ന് ഉറപ്പാക്കണം.

ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് എങ്കിലും കേരളത്തിനു വിവരം നൽകണം. ഡാമിന്റെ താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇതാവശ്യമാണ്. ജലനിരപ്പ് 136 അടിയോട് അടുക്കുകയാണ്. കേരളത്തിൽ ശക്തമായ മഴ പെയ്യുന്നു. ഈ സാഹചര്യം തുടരുകയാണെങ്കിൽ ഡാമിലേക്കുള്ള നീരൊഴുക്കു വർധിച്ചു ജലനിരപ്പു ക്രമാതീതമായി ഉയരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിഷേധവുമായി തമിഴ്നാട് എംപിമാർ

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയം ജോസ് കെ.മാണി എംപി രാജ്യസഭയിൽ ഉന്നയിക്കവേ പ്രതിഷേധവുമായി തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ. അണക്കെട്ടിന്റെ നിലവിലെ സാഹചര്യം കേന്ദ്ര വിദഗ്ധ സംഘം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}