ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെ ക്കൻഡറി ഡയറക്ടറേറ്റിലും റീജനൽ  ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓ ഫിസുകളിലും ഓപ്പറേഷൻ റെഡ് ടേപ്പ്  എന്ന പേരിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി  സ്കൂൾ  നിയമനവുമായി ബന്ധപ്പെട്ട സെക്‌ഷനിലും അധ്യാപകരുടെ  സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്‌ഷനിലും വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. 

സംസ്ഥാനത്തൊട്ടാകെ വിവിധ ഓഫിസുകളിൽ  പ്രമോഷൻ തസ്തികയിലും നേരിട്ട് നിയമനം ലഭിക്കേണ്ട തസ്തികയിലും ആകെ 733 നിയമനങ്ങൾ അംഗീകാരമാകാതെ കെട്ടിക്കിടക്കുന്നതായി  കണ്ടെത്തി. വിവിധ ആനുകൂല്യങ്ങൾക്കായുള്ള 66 ഫയലുകളും റീജനൽ ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസുകളിൽ തീരുമാനമാകാതെ അനാവശ്യമായ കാലതാമസം വരുത്തിയെന്നു കണ്ടെത്തി. ഏറ്റവും കൂടുതൽ ഫയലുകൾ തീരുമാനമാകാതെ കിടക്കുന്നത് മലപ്പുറം ജില്ലാ ഓഫിസിലാണ് –  648 ഫയലുകൾ.  

​കോട്ടയം ആർഡിഡിയിൽ  നിയമനങ്ങൾക്കു വേണ്ടിയുള്ള 30 ഉം മെഡിക്കൽ റീ ഇംബേഴ്സ്മെന്റിനു വേണ്ടിയുള്ള 7 ഉം  ലീവ് ആനുകൂല്യങ്ങൾക്കുള്ള 4 ഉം  ഫയലുകളും  അനാവശ്യമായി കാലതാമസം വരുത്തി പിടിച്ചുവച്ചിരുന്നു. ​

എറണാകുളം ആർഡിഡിയിൽ നിയമനത്തിനു വേണ്ടിയുള്ള 50 ഫയലും അധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കായുള്ള 10 ഫയലും നടപടിയെടുക്കാതെ മാറ്റിവച്ചിരുന്നു.  നടപടികൾ സ്വീകരിക്കാത്ത രീതിയിൽ കണ്ടെത്തിയ ഓരോ ഫയലും വരും ദിവസങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി  മനോജ് ഏബ്രഹാം  അറിയിച്ചു. 

മിന്നൽ പരിശോധനയുടെ വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് അയച്ചുകൊടുക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പരിലോ അറിയിക്കാം.

English Summary: Raid in higher secondary directorate and offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com