ബാലഗോകുലം വേദിയിലെ സാന്നിധ്യം: കോഴിക്കോട് മേയർക്കെതിരെ സിപിഎം നടപടിയെടുക്കും

beena=philip-kozhikode-mayor
ബീനാ ഫിലിപ്പ്
SHARE

കോഴിക്കോട് ∙ ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടി തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉചിതമായ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. മേയറുടെ നടപടിയെ ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. 

ഞായറാഴ്ച നടന്ന ബാലഗോകുലം മാതൃവന്ദനം പരിപാടി മേയർ ഉദ്ഘാടനം ചെയ്തതാണ് വിവാദത്തിനടിസ്ഥാനം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടനയുടെ വേദിയിൽ പ്രസംഗിച്ച വിഷയത്തിൽ മേയറുടെ സമീപനം സിപിഎം നിലപാടിനു വിരുദ്ധമാണെന്നും അംഗീകരിക്കാനാവുന്നതല്ലെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. 

English Summary: CPM to take action against kozhikode mayor for participating in RSS program

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}