ADVERTISEMENT

കൊച്ചി ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാർ ഉൾപ്പെടെയുള്ളവർക്ക് അനുവദിച്ചിരുന്ന ക്വോട്ട റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. റദ്ദാക്കിയ ക്വോട്ടകൾ പുനഃസ്ഥാപിക്കാനുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയ സംഘതനും കേന്ദ്ര സർക്കാരും നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.

എംപിമാർക്ക് 10 സീറ്റുകളും വിദ്യാലയ സമിതി ചെയർമാൻമാർക്ക് 2 സീറ്റുകളും അനുവദിച്ചിരുന്നതു റദ്ദാക്കിയിരുന്നു. കോട്ടയം, കണ്ണൂർ സ്വദേശികളായ രണ്ടു വിദ്യാർഥികൾ നൽകിയ ഹർജി അനുവദിച്ച സിംഗിൾബെഞ്ച് ഇവ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.

English Summary: Kerala High Court on Kendriya Vidyalaya MP Quota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com