ADVERTISEMENT

ചെന്നൈ ∙ മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിനു മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡാം എല്ലാ അർഥത്തിലും സുരക്ഷിതമാണെന്നും റൂൾ കർവ് അനുസരിച്ചാണു ജലനിരപ്പു നിയന്ത്രിക്കുന്നതെന്നും കത്തിൽ പറയുന്നു. ഡാമും വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂൾ കർവ് പാലിക്കുന്നുണ്ട്. അണക്കെട്ടിനു താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഡാം മാനേജ്മെന്റ് സംഘം ചെയ്തിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു ജലം ഒഴുക്കില്ലെന്നും 

കേരളത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ മേഖലയിൽ തീവ്രമഴ പെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടു പോകണമെന്നും അണക്കെട്ടിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണു പിണറായി കത്തയച്ചത്. 

English Summary: MK Stalin's reply to Pinarayi Vijayan regarding Mullaperiyar Dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com