ADVERTISEMENT

കൊച്ചി ∙ ഗതാഗത തടസ്സവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നവർ കാർയാത്രക്കാരുടെ മേൽ തിളച്ച ടാർ ഒഴിച്ചു. പൊള്ളലേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃപ്പൂണിത്തുറ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു. കൊച്ചി ചിലവന്നൂർ വാട്ടർലാൻഡ് റോഡിൽ ഇന്നലെ െവെകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂർ ചിറമേൽപറമ്പിൽ വിനോദ് വർഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ ബന്ധുക്കളാണ്. 

എളംകുളത്തുനിന്നു കാറിൽ വരികയായിരുന്ന ഇവർ ചിലവന്നൂർ വാട്ടർലാൻഡ് റോഡിൽ എത്തിയപ്പോൾ കുഴിയടയ്ക്കൽ ജോലി നടക്കുകയായിരുന്നു. കാർ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടു ടാറിങ് തൊഴിലാളികളുമായി തർക്കമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ തൊഴിലാളികളിൽ ചിലർ തിളച്ച ടാർ എടുത്ത് ഒഴിക്കുകയായിരുന്നു. ടാർ ഒഴിച്ചവർ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. മുന്നറിയിപ്പു ബോർഡ്‌ വയ്ക്കാതെ വഴി തടഞ്ഞതു ചോദ്യം ചെയ്തതിനാണു ടാർ ഒഴിച്ചതെന്നു പൊള്ളലേറ്റവർ പറഞ്ഞു. വിനോദിനാണു സാരമായി പൊള്ളലേറ്റത്.

English Summary: Attack on car passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com