ADVERTISEMENT

തിരുവനന്തപുരം ∙ ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര നഗര പുനർനിർമാണ പദ്ധതിക്കു മന്ത്രിസഭാ യോഗം തത്വത്തിൽ അനുമതി നൽകി.

മറൈൻഡ്രൈവും പരിസര പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി പുനഃക്രമീകരിക്കും. തെക്കു ഭാഗത്ത് മറൈൻ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം,  വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകൾക്കു കുറുകെയുള്ള പ്രദേശം, പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളാണു പദ്ധതി പ്രദേശം.

പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എസ്പിവി രൂപീകരിക്കും. ഡിപിആർ സമർപ്പിക്കുന്നതു വരെയുള്ള ഏകോപനത്തിന് ജനറൽ ബോഡിയും പദ്ധതി നിർവഹണ കമ്മിറ്റിയും രൂപീകരിക്കും.

മേൽനോട്ടത്തിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ നിയമിക്കും. കിഫ്ബി ജനറൽ കൺസൽറ്റൻസി വിഭാഗത്തെ പദ്ധതിയുടെ കൺസൽറ്റന്റായി നിയമിക്കാനും തീരുമാനിച്ചു.

Content Highlight: Kochi development project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com