‘നേതാക്കൾ വിളിച്ചാലും മന്ത്രിമാർ ഫോൺ എടുക്കാറില്ല’: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം

HIGHLIGHTS
  • ചില പൊലീസുകാർ ജനദ്രോഹികളെപ്പോലെ പെരുമാറുന്നുവെന്ന് ആക്ഷേപം
cpm-logo
SHARE

തിരുവനന്തപുരം ∙ തീരുമാനങ്ങൾ എടുക്കുന്നതിൽ പല മന്ത്രിമാരും പരാജയമാണെന്നും ഭരണരംഗത്തെ പരിചയക്കുറവ് പ്രശ്നമാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. സിപിഎം മന്ത്രിമാരുടെ പ്രവർത്തനമാണു മുഖ്യമായും വിലയിരുത്തിയതെങ്കിലും സിപിഐ മന്ത്രിമാരും വിമർശിക്കപ്പെട്ടു. നേതാക്കളായ തങ്ങൾ വിളിച്ചാൽ പോലും ചില മന്ത്രിമാർ ഫോൺ എടുക്കില്ലെന്നു പരാതി ഉയർന്നു. വിമർശനം ഉന്നയിച്ചവരിൽ മുൻമന്ത്രിമാരും പെടുന്നു.

മന്ത്രിസഭാ അഴിച്ചുപണി അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായെങ്കിലും ഒരു വർഷം മാത്രം പിന്നിടുമ്പോൾ അവരെ മാറ്റില്ലെന്ന വിശദീകരണമാണു പാർട്ടി കേന്ദ്രങ്ങൾ നൽകുന്നത്. എല്ലാം ഓൺലൈൻ ആയി നടത്താമെന്ന ചിന്തയാണ് പല മന്ത്രിമാർക്കുമെന്നും വിമർശനമുയർന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ജനദ്രോഹികളെപ്പോലെ പെരുമാറുകയാണ്. പല വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മന്ത്രിമാർക്കു കഴിയുന്നില്ല.

ജനങ്ങളുമായി ദൈനംദിന ബന്ധം പുലർത്തുന്ന തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ വീഴ്ചകൾ പലരും ചൂണ്ടിക്കാട്ടി. ഘടകകക്ഷികൾ കയ്യാളുന്ന ഗതാഗത, വനം, വൈദ്യുതി വകുപ്പുകൾക്കെതിരെ കടുത്ത വിമർശനമുണ്ടായി. 

English Summary: Criticism against ministers in cpm state committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}