ADVERTISEMENT

കൊച്ചി∙ കാൽനൂറ്റാണ്ടു കടന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പിടിമുറുക്കി സർക്കാർ. സിപിഎം നേതാവ് ഇ.പി. ജയരാജന് ആന്ധ്രയിലെ നെല്ലൂർ ഓങ്കോട് ഭാഗത്തു ട്രെയിനിൽ വച്ചു വെടിയേറ്റതുമായി ബന്ധപ്പെട്ട ഹർജിയിൽ വൈകാതെ വാദം കേൾക്കണമെന്നു സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 

ചണ്ഡിഗഡിലെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്കു മടങ്ങുമ്പോൾ 1995 ഏപ്രിൽ 12നാണു ജയരാജനു വെടിയേറ്റത്. പ്രതികളായ കെ. സുധാകരൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കുറ്റപത്രം നൽകിയിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെട്ട വധശ്രമ ഗൂഢാലോചന കേസിൽ നിന്നു കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണു സുധാകരന്റെ ഹർജി. ഈ ആവശ്യം കീഴ്ക്കോടതി തള്ളിയ സാഹചര്യത്തിലാണു സുധാകരൻ ഹൈക്കോടതിയിലെത്തിയത്. 

ഹർജിയിൽ വാദം ഇനിയും വൈകരുതെന്നു സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി അന്തിമ വാദത്തിനായി 25ലേക്കു മാറ്റി. തിരുവനന്തപുരം സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ 2016ൽ കോടതി സ്റ്റേ ചെയ്തിരുന്നു. 

English Summary: Kerala Government against K Sudhakaran in murder attempt case of EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com