ADVERTISEMENT

മലപ്പുറം ∙ കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീൽ എംഎൽഎ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിനെച്ചൊല്ലി വിവാദം. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചതിനെച്ചൊല്ലിയാണു വിവാദം. 

മുൻമന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീർ സന്ദർശനത്തെക്കുറിച്ച് എഴുതിയ പോസ്റ്റാണു വിവാദമായത്. സമൂഹമാധ്യമങ്ങളിലും പുറത്തും വ്യാപക വിമർശനമുയർന്നെങ്കിലും ജലീൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

∙ ‘ഫെയ്സ്ബുക്കിൽ വരുന്നതെല്ലാം വായിക്കാറില്ല. എന്താണ് അദ്ദേഹം എഴുതിയതെന്ന് അറിയില്ല. മനസ്സിലാക്കിയ ശേഷം പറയാം.’ – കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി 

∙ ‘ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. ഇങ്ങനെയൊരാൾ നിയമസഭയിൽ തുടരുന്നതു നാടിന് അപമാനമാണ്.’ – വി.മുരളീധരൻ, കേന്ദ്രമന്ത്രി

English Summary: KT Jaleel's Jammu Kashmir remark row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com