യൂത്ത് കോൺഗ്രസ് നേതാക്കൾക്കു മർദനം: സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്

HIGHLIGHTS
  • രാത്രി പൊലീസിന്റെ സാന്നിധ്യത്തിൽ വീടുകയറി ആക്രമിച്ചെന്ന് പരാതി
youth-congress-attack
കോട്ടയത്ത് യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി ആക്രമിച്ചപ്പോൾ (ടിവി ദൃശ്യം)
SHARE

തൃക്കൊടിത്താനം ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിനുള്ളിൽക്കയറി കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചെന്ന് പരാതി. തൃക്കൊടിത്താനം പഞ്ചായത്തിലെ സിപിഎം മെംബർ ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായി. പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്കാണ് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്. 

മണികണ്ഠവയൽ പ്രദേശത്ത് യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചതിലെ വിരോധമാണു കാരണമെന്നു മനുകുമാർ പറയുന്നു. പഞ്ചായത്തംഗം ബൈജു വിജയനും സിപിഎം പ്രവർത്തകരും വീട്ടിലെത്തി കയ്യേറ്റം ചെയ്തെന്നാണു പരാതി. പൊലീസിന്റെ സാന്നിധ്യത്തിൽ ഈ സംഘം വീണ്ടുമെത്തി കമ്പിവടി കൊണ്ട് അടിച്ചെന്നും പറയുന്നു. 

attack-on-youth-congress-members
(1) പരുക്കേറ്റ മനു കുമാർ, ആന്റോ ആന്റണി എന്നിവർ ആശുപത്രിയിൽ. (2) തൃക്കൊടിത്താനം പഞ്ചായത്ത് അംഗം ബൈജു വിജയൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽനിന്ന്.

ബൈജു വിജയൻ, മജു, സുനിൽ, കണ്ടാലറിയാവുന്ന മറ്റു 3 പേർ എന്നിവർക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. മണികണ്ഠവയൽ തൂമ്പുങ്കൽ ആന്റണി തോമസ് (മജു – 43) ആണ് അറസ്റ്റിലായത്. ബൈജു വിജയൻ മർദിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. 

അതിർത്തിത്തർക്കത്തിന്റെ പേരിൽ മനുവും സംഘവും അയൽക്കാരന്റെ വീട്ടിലെ മതിൽ പൊളിച്ചു മാറ്റിയെന്നും ഇത് അന്വേഷിക്കാനെത്തിയ ബൈജുവിനെ ആക്രമിക്കുകയായിരുന്നുവെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.സി.ജോസഫ് ആരോപിച്ചു.

English Summary: Youth congress workers attacked in Kottayam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA