ADVERTISEMENT

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നടത്താനുള്ള തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ പ്രധാന ഓഫിസിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്. ‌

മുൻ സെക്രട്ടറി പി.ആർ.സുനിൽകുമാർ, മുൻ ഹെഡ് ഓഫിസ് മാനേജർ ബിജു കരീം, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ്, റബ്കോ – ബാങ്ക് കമ്മിഷൻ ഏജന്റ് എ.കെ.ബിജോയി, മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ.ദിവാകരൻ എന്നിവരുടെ വീടുകളി‍ലും ബാങ്കിന്റെ ഓഫിസിലും പരിശോധന നടത്തിയാണു രേഖകൾ പിടിച്ചെടുത്തത്. 

തട്ടിപ്പു പുറത്തുവന്നിട്ട് ഇത്രയും വൈകി ഇഡി നടത്തിയ പരിശോധനയെ നിക്ഷേപകർ വിമർശിച്ചിരുന്നു. രേഖകൾ നശിപ്പിക്കാൻ പ്രതികൾക്കു സാവകാശം അനുവദിച്ച ശേഷം നടത്തുന്ന പരിശോധന ഫലപ്രദമല്ലെന്നാണു പ്രധാന വിമർശനം. എന്നാൽ സാമ്പത്തിക തട്ടിപ്പുകളിൽ അന്വേഷണം വൈകുന്നതു കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് ഇഡിക്കുള്ളത്.

Content Highlight: Karuvannur Bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com