ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നത് ക്രൂരത: െഹെക്കോടതി

HIGHLIGHTS
  • തന്റെ സങ്കൽപത്തിലുള്ള പെൺ‍കുട്ടിയുടെ അത്ര സൗന്ദര്യമില്ലെന്നു ഭർത്താവ് പറഞ്ഞെന്നു യുവതിയുടെ പരാതി
high-court
കേരള ഹൈക്കോടതി: ഫയൽ ചിത്രം
SHARE

കൊച്ചി ∙ ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്തയാളല്ലെന്ന നിരന്തരമായ കുത്തുവാക്കും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും ക്രൂരതയാണെന്നും ഇത് ഒരു ഭാര്യയും സഹിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഹൈക്കോടതി. ഭാര്യയുടെ അപേക്ഷയിൽ വിവാഹം മോചനം അനുവദിച്ച ഏറ്റുമാനൂർ കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ തള്ളിയയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 

40 ദിവസത്തോളം മാത്രമാണ് ഒന്നിച്ചു കഴിഞ്ഞതെന്നും ശാരീരിക ബന്ധമുണ്ടായില്ലെന്നും ഭർത്താവ് ശാരീരികമായും മാനസികമായും ക്രൂരത കാട്ടിയെന്നുമായിരുന്നു യുവതിയുടെ പരാതി. 2009 ജനുവരി 17നാണ് ഇരുവരും വിവാഹിതരായത്. ആ വർഷം നവംബർ 2ന് യുവതി വിവാഹ മോചനത്തിന് അപേക്ഷ നൽകി. എംസിഎ ബിരുദധാരികളായ ഇരുവരും സോഫ്റ്റ്‍വെയർ പ്രഫഷനലുകളായിരുന്നു. 

വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം, തന്റെ സങ്കൽപത്തിലുള്ള പെൺ‍കുട്ടിയുടെ അത്ര സൗന്ദര്യമില്ലെന്നും മാതാവിന്റെ സമ്മർദം മൂലമാണു വിവാഹം കഴിച്ചതെന്നും ഭർത്താവ് പറഞ്ഞെന്നു യുവതി പറയുന്നു. ഭർത്താവ് തുടക്കത്തിൽതന്നെ നീരസം പ്രകടിപ്പിച്ചിരുന്നെന്നും അറിയിച്ചു. ആൺ സുഹൃത്തുക്കളുടെ സന്ദേശം ഫോണിൽ വന്നാൽ കുപിതനാകുമായിരുന്നു. നിന്ദ്യമായ ഭാഷയിലാണു സംസാരിച്ചിരുന്നത്. 

ഇരുകക്ഷികളുടെയും ബന്ധം കൂട്ടിയിണക്കാൻ കഴിയുന്നതിനപ്പുറം തകർന്നെന്നു കോടതി വിലയിരുത്തി. ഈ വസ്തുത കോടതി ശ്രദ്ധിക്കാതിരിക്കുന്നതു സമൂഹത്തിനു ദോഷകരവും കക്ഷികളുടെ താൽപര്യത്തിന് ഹാനികരവുമാണെന്നും കോടതി പറഞ്ഞു. 

മാനസിക ക്രൂരത പരാതിക്കാരിയുടെ അനാരോഗ്യത്തിനു കാരണമായെന്നു തെളിയിക്കേണ്ടതില്ല. ക്രൂരതയ്ക്ക് ശാരീരിക പീഡനം അത്യാവശ്യമില്ലെന്നും മനോവ്യഥയും പീഡനവും ഉണ്ടാക്കുന്ന പെരുമാറ്റം ഇതിൽ ഉൾപ്പെടുമെന്നും കോടതി പറഞ്ഞു. 

English Summary: Comparison to other women amounts to cruelty: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA