സിപിഎം ഒരു രക്തസാക്ഷിയെ സൃഷ്ടിക്കുമെന്ന് ഉറപ്പായിരുന്നു: സുധാകരൻ

K Sudhakaran Manorama
കെ.സുധാകരൻ. ഫയൽചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കു നേരെയുള്ള അഴിമതി ആരോപണങ്ങളിൽനിന്നു രക്ഷപ്പെടാൻ സിപിഎം ഒരു രക്തസാക്ഷിയെ സൃഷ്ടിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് കെപിസിസി പ്ര സിഡന്റ് കെ.സുധാകരൻ എംപി. അവരുടെ നിർഭാഗ്യത്തിന്, സിപിഎം പ്രവർത്തകർ തന്നെയാണു കൊലയ്ക്കു പിന്നിലെന്നു പറയാൻ ദൃക്സാക്ഷിയുണ്ടായി.

ഈ കൊലപാതകത്തിൽ കോൺഗ്രസ് ആർഎസ്എസിനെതിരെ മിണ്ടുന്നില്ലെന്നാണു സിപിഎമ്മിന്റെ പരാതി. കൊലയ്ക്കു പിന്നിലുള്ളവർ പാർട്ടി അംഗങ്ങളാണെന്ന്, ദൃക്സാക്ഷിയായ സിപിഎമ്മുകാരൻ പറയുമ്പോൾ പാർട്ടിക്ക് എങ്ങനെ കൈ കഴുകാൻ പറ്റും. സിപിഎം കില്ലേഴ്സ് പാർട്ടിയായി മാറി. രാഷ്ട്രീയമായി ബിജെപിയെ കോൺഗ്രസ് എതിർക്കുന്നു. എന്നാൽ എല്ലാ കാര്യങ്ങളും ബിജെപിയുടെ തലയിൽ കൊണ്ടിടാൻ പറ്റുമോ – സുധാകരൻ ചോദിച്ചു.

പിന്നിൽ ആർഎസ്എസ്–ബിജെപി: സിപിഎം

തിരുവനന്തപുരം ∙ പാലക്കാട്‌ മരുത റോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത്‌ ആർഎസ്എസ്–ബിജെപി സംഘം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത്‌ ആർഎസ് എസിന്റെ പതിവുശൈലിയാണ്‌. 

ആർഎസ്എസ്–ബിജെപി പ്രവർത്തകർക്കു ബന്ധമുള്ള ക്രിമിനൽ സംഘങ്ങൾ നടത്തുന്ന കഞ്ചാവു വിൽപനയടക്കം പ്രവർത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതും തടയാൻ ശ്രമിച്ചതുമാണു കൊലയ്ക്കുള്ള പ്രേരണ - സിപിഎം ആരോപിച്ചു.

English Summary: K. Sudhakaran about palakkad murder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}