നെഹ്റു ട്രോഫി : നേരിട്ടുള്ള ടിക്കറ്റ് വിൽപന ഇന്നുമുതൽ

nehru-trophy-boat-race-at-alappuzha
നെഹ്റു ട്രോഫി വള്ളംകളിയിൽനിന്ന് (ഫയൽ ചിത്രം)
SHARE

ആലപ്പുഴ∙ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ നേരിട്ടുള്ള ടിക്കറ്റ് വിൽപനയും വള്ളങ്ങളുടെ റജിസ്ട്രേഷനും ഇന്ന് തുടങ്ങും. രാവിലെ മുതൽ ആലപ്പുഴ ആർഡിഒ ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും. മറ്റ് സ്ഥലങ്ങളിലേക്ക് ഉച്ചയ്ക്കു ശേഷമാകും ടിക്കറ്റുകൾ എത്തിക്കുക. ടിക്കറ്റ് വിൽപന ഉച്ചയ്ക്ക് 12ന് ആലപ്പുഴ ആർഡിഒ ഓഫിസിൽ എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ആർഡിഒ ഓഫിസിനു സമീപം സജ്ജീകരിക്കുന്ന ജലമേള ഓഫിസ് വൈകിട്ട് 4നു പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

റവന്യു, എക്സൈസ്, ജലഗതാഗതം, ലോട്ടറി തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകൾ വഴിയാണ് ജലോത്സവത്തിന്റെ ടിക്കറ്റുകൾ വിൽക്കുന്നത്. ടിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയായി. 

English Summary: Nehru Trophy Boat Race: Tickets sale starts today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA