അന്തിക്കാട് ∙ 14 വയസ്സുകാരനെ പീഡിപ്പിച്ച് ഒളിവിലായിരുന്ന അന്തിക്കാട് ജുമാ മസ്ജിദിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏപ്രിൽ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
English Summary : Rape case arrest