ADVERTISEMENT

മേപ്പയൂർ∙ കാണാതായ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിനുവേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞ് തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ദീപക് ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണു പൊലീസിന്റെ നിഗമനം. വിദേശത്തു സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദീപക് ഇപ്പോൾ എറണാകുളം, തൃശൂർ ജില്ലകളിൽ എവിടെയോ സെക്യൂരിറ്റി ജോലി ചെയ്യുന്നുണ്ടെന്നു പൊലീസിനു സൂചനയുണ്ട്. ഇതേ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വ്യാപക അന്വേഷണം നടത്തുന്നത്. 

ദീപക് ഒരു വർഷമായി നാട്ടിലുണ്ടായിരുന്നു. ജൂൺ 6ന് എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പോയതാണ്. തിരിച്ചെത്താതിരുന്നതിനെ തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ദീപക്കിന്റേതെന്നു കരുതി ഇർഷാദിന്റെ മൃതദേഹം മാറി സംസ്കരിച്ചത്.

English Summary: Police in search of Deepak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com