പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവ്

SHARE

മറയൂർ ∙ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നാൽപത്തിനാലുകാരനാണ് കേസിലെ പ്രതി. 2018ൽ മറയൂർ‍ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ജ‍ഡ്ജി ടി.ജി.വർഗീസാണു വിധി പറഞ്ഞത്. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ പ്രതി കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നു.

അതിജീവിതയുടെ പുരനധിവാസത്തിനായി ജില്ലാ ലീഗൽ സ‍ർവീസ് അതോറിറ്റി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. കുട്ടി ഇപ്പോഴും ചൈൽഡ് വെൽഫെയ‍ർ കമ്മിറ്റിയുടെ സംരക്ഷണകേന്ദ്രത്തിലാണു കഴിയുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്.സനീഷ് ഹാജരായി.

English Summary: Stepfather sentenced to imprisonment in rape case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}