ADVERTISEMENT

തിരുവനന്തപുരം∙ ദുരിതരോഗത്തിന്റെ പിടിയിൽനിന്നു മകനെ മോചിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പോരാട്ടം തുടരുകയാണ് മുരുക്കുംപുഴ മുണ്ടയ്ക്കൽ വത്സല ഭവനിൽ ഷിബിൻ. തിയറ്റർ ജീവനക്കാരനായ ഷിബിന്റെയും താരയുടെയും മകനായ അഭയ് (11) കാൻസർ ബാധിതനാണ്. രണ്ടു വർഷം മുൻപാണു രോഗം സ്ഥിരീകരിച്ചത്. വൃഷണങ്ങളിൽ കാൻസർ ബാധിച്ച കുട്ടിയെ വെല്ലൂരിൽ എത്തിച്ചപ്പോഴാണ് മജ്ജയിലേക്കു രോഗം പടർന്നതായി അറിയുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ 32 ലക്ഷത്തോളം രൂപ കണ്ടെത്തി ആദ്യ ശസ്ത്രക്രിയ നടത്തി. ഇനി മജ്ജ മാറ്റിവയ്ക്കണം. അതിനായി 30 ലക്ഷത്തോളം രൂപ വേണം. 

കരൾ ചുരുങ്ങുന്ന രോഗത്തെത്തുടർന്ന് ഷിബിൻ ചികിത്സയിലാണ്. നഴ്സായിരുന്ന താരയ്ക്കും കാൻസർ ബാധിച്ചെങ്കിലും പിന്നീടു ഭേദമായി. ഇതിനിടെ ഇരുവർക്കും വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അതോടെ താരയ്ക്കു ജോലി അവസാനിപ്പിക്കേണ്ടിവന്നു. അഭയിന്റെ അനുജത്തി അൻവിത ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. കുടുംബം ഇപ്പോൾ കൊല്ലം കിളികൊല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ചികിത്സാ സഹായത്തിനു കൗൺസിലറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. താര ഷിബിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഉമയനല്ലൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 12730100252723. ഐഎഫ്എസ്‌സി: FDRL0001273. ഗൂഗിൾ പേ: 81379 65672.

English Summary: Abhay seeking help for Cancer treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com