ADVERTISEMENT

കറുകച്ചാൽ∙ ബീയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് സെന്റ് മേരീസ് സ്കൂളിനു സമീപം രണ്ടുപറയിൽ വീട്ടിൽ ആൽബിൻ തോമസ് (പ്രിൻസ് – 21) ആണ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കറുകച്ചാൽ സെൻട്രൽ ജംക്‌ഷനു സമീപത്തെ ബാറിലാണു സംഭവം. മദ്യപിക്കുന്നതിനിടെ ആൽബിനും ജോബിൻ മാത്യു എന്നയാളും തമ്മിൽ‌ വാക്കേറ്റമുണ്ടായെന്നും സംഘർഷത്തിനിടെ ആൽബിൻ ബീയർ കുപ്പികൊണ്ട് ജോബിന്റെ തലയ്ക്കടിച്ചെന്നുമാണു കേസ്. 

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽ കുമാർ, ഗോപകുമാർ സിപിഒമാരായ ബിജു, രതീഷ്‌ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടിച്ചത്.

English Summary: Youth arrested in murder attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com