ADVERTISEMENT

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഫർസീൻ മജീദിനെതിരെ ‘കാപ്പ’ ചുമത്താനായി പൊലീസ് തയാറാക്കിയ നോട്ടിസിൽ പരാമർശിക്കുന്നത് 13 കേസുകൾ. വിമാനത്തിലെ പ്രതിഷേധക്കേസ് ഉൾപ്പെടെയാണിത്. 

എന്നാൽ കേസുകളിൽ കൂടുതലും ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രകടനം എന്നിവയുടെ പേരിലുള്ളതാണ്. കൂടുതലും (10) മട്ടന്നൂരിലെ പൊലീസ് ചാർജ് ചെയ്തതാണ്. കണ്ണൂർ (2), തിരുവനന്തപുരം വലിയതുറ (1) സ്റ്റേഷനുകളിലും കേസുകളുണ്ട്. 

വലിയതുറ പൊലീസാണു മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ വധശ്രമക്കേസ് ചുമത്തിയത്.

∙ ‘കാപ്പ’ ചുമത്തി നാടുകടത്തേണ്ടത് പിണറായി വിജയനെയും ഇ.പി.ജയരാജനെയുമാണ്. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടംകണ്ടെത്തിയവരാണ് പല സിപിഎം നേതാക്കളും. പൊലീസിനെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കി.’ – കെ.സുധാകരൻ (കെപിസിസി പ്രസിഡന്റ്)

∙ ‘അയാൾ (ഫർസീൻ മജീദ്) ചെറിയ ക്രിമിനൽ അല്ല. കുറ്റവാളികളെ ന്യായീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. ‘കാപ്പ’ ചുമത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതു പൊലീസാണ്.’ – ഇ.പി.ജയരാജൻ (എൽഡിഎഫ് കൺവീനർ)

English Summary: Kappa may be charged against faseen majid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com