ADVERTISEMENT

ചെറുതോണി ∙ മൊബൈൽ ഫോണിൽ ഫെയ്സ്ബുക് ലൈവ് ചെയ്ത് ബൈക്ക് ഓടിച്ച ഇടുക്കി സ്വദേശിയെ മോട്ടർ വാഹന വകുപ്പ് പിടികൂടി. നായരുപാറ പുത്തൻപുരയിൽ പി.ആർ.വിഷ്ണുവാണ് ബൈക്കിൽ സാഹസികമായി സഞ്ചരിച്ചത്. ചെറുതോണിയിൽ നിന്നു പൈനാവിലേക്കുള്ള വഴിയിലൂടെയായിരുന്നു യാത്ര. 

ആർടിഒ ആർ.രമണൻ ഇയാളെ വിളിച്ചുവരുത്തി. ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്തു. ഇയാൾ 3 ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹിക സേവനം ചെയ്യണമെന്നും ആർടിഒ നിർദേശിച്ചു. ഇതിനു പുറമേ 3 ദിവസം ഡ്രൈവിങ് പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.  

കണ്ടെത്തിയത് 3 കുറ്റങ്ങൾ

∙ മോട്ടർ വാഹന നിയമം സെക്‌ഷൻ 184ന്റെ പരിധിയിൽ വരുന്ന 3 കുറ്റങ്ങളാണു യുവാവ് ചെയ്തതെന്ന് ആർഡിഒ പറഞ്ഞു. ഹെൽമറ്റില്ലാതെയുള്ള യാത്ര, കയ്യിൽ പിടിച്ചുള്ള ക്യാമറയുടെ ഉപയോഗം, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് എന്നീ കുറ്റങ്ങളാണു കണ്ടെത്തിയത്.

English Summary: Youth license suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com