ADVERTISEMENT

കരിപ്പൂർ ∙ വസ്ത്രത്തിൽ ഒളിപ്പിച്ചു വിമാനത്താവളത്തിനു പുറത്തുകടത്താൻ ശ്രമിച്ച 80.52 ലക്ഷം രൂപയുടെ സ്വർണവുമായി ശുചീകരണ വിഭാഗം വനിതാ സൂപ്പർവൈസർ കസ്റ്റംസിന്റെ പിടിയിൽ. മലപ്പുറം വാഴയൂർ പേങ്ങാട് സ്വദേശിനി കെ.സജിത(46) ആണ് പിടിയിലായത്. ലോഹപരിശോധിനി കവാടം കടക്കുമ്പോള്‍ സംശയം തോന്നുകയായിരുന്നു. വസ്ത്രത്തിൽ ഒളിപ്പിച്ച രണ്ടു മിശ്രിതപ്പൊതികളാണു കണ്ടെടുത്തത്. 1.812 കിലോഗ്രാം മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്തപ്പോൾ 80.52 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.

കോഴിക്കോട് വിമാനത്താവളത്തിൽ കരാർ കമ്പനിക്കു കീഴിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ ആയാണു സജിത ജോലി ചെയ്യുന്നത്. വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ശുചിമുറിയിൽ ഒളിപ്പിച്ച മിശ്രിതമാണ് സജിത വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു പുറത്തുകടത്താൻ ശ്രമിച്ചതെന്നു കസ്റ്റംസ് അറിയിച്ചു. 

English Summary: Airport contract employee arrested for gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com