ADVERTISEMENT

കൽപറ്റ ∙ വിവാദമായ മുട്ടിൽ മരം മുറി കേസിൽ റവന്യു പട്ടയഭൂമിയിൽനിന്നു നിയമവിരുദ്ധമായി മുറിച്ചെടുത്ത മരങ്ങൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കു സ്റ്റേ. മുട്ടിൽ മരംമുറി കേസ് പ്രതികളായ റോജി അഗസ്റ്റിനുൾപെടെയുള്ളവർ സമർപ്പിച്ച 6 ഹർജികളിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മരങ്ങൾ കണ്ടുകെട്ടിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം.

1971ലെ വനനിയമത്തിലെ സെക്‌ഷൻ 61 (എ) പ്രകാരം സൗത്ത് വയനാട് ഡിഎഫ്ഒയാണ് ഏകദേശം 8.5 കോടി രൂപയുടെ ഈട്ടിമരങ്ങൾ കണ്ടുകെട്ടി കുപ്പാടിയിലെ ഡിപ്പോയിലേക്കു മാറ്റിയത്. എന്നാൽ, കണ്ടുകെട്ടുന്നതിനു മുൻപ് ഉടമകൾക്കു നോട്ടിസ് നൽകിയില്ലെന്ന് ഹർജിക്കാർ വാദിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് ആകെ 49 കേസുകൾ റജിസ്റ്റർ ചെയ്തതിൽ 3 കേസുകളി‌ലെ നടപടിക്കാണ് സ്റ്റേ. നടപടിക്രമങ്ങൾ പാലിച്ചാണു മരങ്ങൾ കണ്ടുകെട്ടിയതെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വനം അധികൃതർ പറഞ്ഞു. 

Content Highlight: Muttil tree Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com