ADVERTISEMENT

തിരുവനന്തപുരം ∙ കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ‌ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ കാൽനടയാത്ര ഇന്നു മുതൽ കേരളത്തിൽ. തമിഴ്നാട് പിന്നിട്ട യാത്ര ഇന്നു രാവിലെ 7ന് അതിർത്തിയായ പാറശാലയിൽ നിന്നു തുടങ്ങും. രാഹുലിനെയും സംഘാംഗങ്ങളെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു വരവേൽക്കും.

നെയ്യാറ്റിൻകരയ്ക്കു സമീപം ഉൗരൂട്ടുകാല മാധവി മന്ദിരത്തിൽ ഉച്ചയ്ക്കു യാത്രയ്ക്കു ഇടവേള. തുടർന്ന് നെയ്യാറ്റിൻകരയിലെ പരമ്പരാഗത നെയ്ത്തു തൊഴിലാളികളുമായി രാഹുൽ സംവദിക്കും. വൈകിട്ട് 4ന് നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിൽ നിന്നു പുനരാരംഭിക്കുന്ന യാത്ര രാത്രി നേമത്തു സമാപിക്കും. നാളത്തെ ആദ്യയാത്ര രാവിലെ 7നു നേമത്തു നിന്നു തുടങ്ങി പട്ടം സെന്റ് മേരീസ് സ്കൂൾ വരെയാണ്. 3ന് പട്ടത്തു നിന്നു കഴക്കൂട്ടം വരെ.

13ന് രാവിലെ 7ന് കഴക്കൂട്ടത്തു നിന്നു തിരിച്ച് മാമം വരെയും 3ന് മാമത്തു നിന്നു തിരിച്ച് കല്ലമ്പലം വരെയും രാഹുലും സംഘവും നടക്കും. 14നു രാവിലെ കല്ലമ്പലത്തു നിന്നു തിരിക്കുന്ന യാത്ര ഉച്ചയോടെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. ഇൗ മാസം 29 വരെ ആകെ 19 ദിവസമാണ് കേരളത്തിൽ രാഹുലും സംഘവും പദയാത്ര നടത്തുക.

Content Highlight: Bharat Jodo Yatra, Indian National Congress, Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com