ADVERTISEMENT

കായംകുളം (ആലപ്പുഴ) ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്ര കൊണ്ട് ബിജെപിക്കും  സംഘപരിവാറിനുമുള്ളതിനെക്കാൾ ആകുലത സിപിഎമ്മിനാണെന്ന്  പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അതുകൊണ്ടാണ് അവർ യാത്രയെ അധിക്ഷേപിക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ല. സിപിഎം കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പാർട്ടി കോൺഗ്രസിൽ അതാണ് കണ്ടത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ ലക്ഷ്യങ്ങൾ ഒത്തൊരുമയുള്ള രാജ്യം കെട്ടിപ്പടുക്കുക, വർഗീയ ഫാഷിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക, സംഘപരിവാർ അജൻഡകളെ തടയുക തുടങ്ങിയവയാണ്. യാത്രയിൽ ഇതുവരെ രാഹുൽ ഗാന്ധിയോ മറ്റു നേതാക്കളോ സിപിഎമ്മിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. 

വർഗീയ ശക്തികളെ തകർക്കാനല്ല, കോൺഗ്രസിനെ ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലോകായുക്ത ബില്ലിനു പുറമേ, കണ്ണൂർ സർവകലാശാല പ്രശ്നം, മിൽമ യൂണിയൻ പ്രശ്നം എന്നിവയിലും സിപിഎം കള്ളക്കളി കളിക്കുന്നു. 

വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട്  ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് അവർക്ക് വോട്ടവകാശം നൽകി. കണ്ണൂർ സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റി പിരിച്ചുവിട്ടു. നിയമവിരുദ്ധമായി ജോലിയിൽ പ്രവേശിച്ച വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും  സതീശൻ പറഞ്ഞു.

ഇപി.ജയരാജൻ ഐശ്വര്യം

ഇ.പി.ജയരാജൻ യുഡിഎഫ് കുടുംബത്തിന് ഐശ്വര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗവർണർ തസ്തിക ആവശ്യമില്ല എന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സതീശൻ. മഹത്തായ ആശയങ്ങൾ പറയുന്ന നേതാവാണ് ഇ.പി.ജയരാജനെന്നും സതീശൻ പറഞ്ഞു.

English Summary: V.D. Satheesan against CPM and E.P. Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com