കോട്ടയം ∙ കോടികളുടെ വൈദ്യുതി കുടിശികയെത്തുടർന്ന്, പൊതുമേഖലാ സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്സിലെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി. ഇന്നലെ വൈകിട്ട് നാലോടെയാണു ഫ്യൂസ് ഊരിയത്. 2 കോടി രൂപയാണ് കമ്പനി കെഎസ്ഇബിയിലേക്ക് അടയ്ക്കാനുള്ളത്.
ഇന്നു നടക്കുന്ന ജനറൽബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ ചെയർമാൻ ബാബു ജോസഫിനു കമ്പനി ഗെസ്റ്റ് ഹൗസിലാണു താമസം ഒരുക്കിയിരുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്യൂസ് ഊരിക്കൊണ്ടു പോയതോടെ ഗെസ്റ്റ് ഹൗസ് ഇരുട്ടിലായി. തുടർന്ന് അദ്ദേഹത്തിനു നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തു നൽകി.
English Summary: KSEB pulls plug on Nattakam travancore cements