ADVERTISEMENT

മുതലമട (പാലക്കാട്) ∙ പറമ്പിക്കുളം അണക്കെട്ടിൽ 45 ദിവസത്തിനകം പുതിയ ഷട്ടർ സ്ഥാപിക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകളിലാണു തീരുമാനം. ഇടയ്ക്കു മഴ പെയ്യുന്ന സാഹചര്യമുണ്ടായാൽ വെള്ളം ഒഴുകിപോകുന്നതിനുള്ള സമയം കൂടി കണക്കാക്കിയാണു 45 ദിവസം എന്നു നിശ്ചയിച്ചത്. 

പുതിയ ഷട്ടറിന്റെ നിർമാണത്തിനാവശ്യമായ നടപടികൾക്കു തമിഴ്നാട് ജലസേചന വകുപ്പ് തുടക്കമിട്ടതായാണു വിവരം. വേഗത്തിൽ ജലസംഭരണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം ജലസേചന വകുപ്പ് എൻജിനീയർമാർ തമിഴ്നാട് ചീഫ് എൻജിനീയർമാരെ അറിയിച്ചു. കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയർ ശിവരാജൻ, കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി പ്രതിനിധി തങ്കമണി എന്നിവർ അണക്കെട്ട് സന്ദർശിച്ചു. 

അണക്കെട്ടിൽനിന്നു ചാലക്കുടി പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ 11343 ക്യുസെക്സ് വെള്ളമാണു പുഴയിലേക്ക് ഒഴുകിയത്. മറ്റു 2 ഷട്ടറുകൾ അടച്ചു.

1798 അടിയിലെത്തിയാൽ ഒഴുക്കു പൂർണമായും നിലയ്ക്കും. അതിനായി 18.9 അടി വെള്ളം ഒഴുകണം. ആ നിരപ്പിലേക്ക് എത്താൻ രണ്ടു ദിവസമെങ്കിലും വേണം. അതിനു ശേഷമാവും ഷട്ടർ പുനഃസ്ഥാപിക്കൽ നടപടി തുടങ്ങുക.

തമിഴ്നാട്ടിലും കേരളത്തിലും കൃഷിക്ക് ഉപയോഗിക്കേണ്ട 50 ശതമാനത്തോളം വെള്ളം പുഴയിലേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ ആളിയാർ, തിരുമൂർത്തി അണക്കെട്ടുകളെ ആശ്രയിക്കുന്നവർക്കും ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തും രണ്ടാം വിളയ്ക്കു ജലക്ഷാമം പ്രതിസന്ധി സൃഷ്ടിക്കാനാണു സാധ്യത.

English Summary: Parambikulam dam shutter repair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com