ADVERTISEMENT

കൊച്ചി ∙ കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നതായും ഇതിലേറെയും ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ സർക്കാരിന്റെ മാത്രമല്ല, എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള പൊലീസിന്റെ സൈബർ സുരക്ഷാ സമ്മേളനമായ കൊക്കൂണിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള ചൈൽഡ് സെക്‌ഷ്വൽ എക്‌സ്‌പ്ലോയ്റ്റേഷൻ സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഇന്റർനാഷനൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രൻ (ഐസിഎംഇസി) എന്ന സംഘടന നൽകുന്ന അവാർഡ് സംഘടനാ പ്രതിനിധികളായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ എന്നിവർ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനു സമ്മാനിച്ചു. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. 

 

ഡ്രോണുകളെ തറപറ്റിക്കാൻ ഈഗിൾ ഐ

അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനും നിർവീര്യമാക്കാനുമായി കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ ‘ഈഗിൾ ഐ’ മുഖ്യമന്ത്രി കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. 

ഇസ്രയേലിൽ നിന്ന് ഇത്തരമൊന്നു വാങ്ങാൻ ശ്രമിച്ചെങ്കിലും 15 കോടി രൂപയാണു ചെലവ് എന്നറിഞ്ഞതോടെ കേരള പൊലീസ് പിൻവാങ്ങിയിരുന്നു. തദ്ദേശീയമായി ഇതു നിർമിക്കാൻ 80 ലക്ഷം രൂപ മാത്രമാണു ചെലവു വന്നതെന്നു പദ്ധതിക്കു ചുക്കാൻ പിടിച്ച വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു.

 

English Summary: Kerala police cOcOn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com