മാവേലിക്കര ∙ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നു സൈക്കിളിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ.മുരളീധരനാണ് (64) മരിച്ചത്.
15നു വൈകിട്ടു ചെന്നിത്തല തെക്ക് വലിയപെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. കടയിൽ നിന്നു പാൽ വാങ്ങാൻ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ കുറുകെ ചാടി.
റോഡിലേക്കു വീണ മുരളീധരൻ പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്കാരം ഇന്ന് 10ന്. ഭാര്യ: സുമ. മക്കൾ: ശരത്, ശരണ്യ.
English Summary: Man dies as bicycle hits a dog